ആരാധകരെ കൈകൂപ്പി അഭിവാദ്യം ചെയ്ത് ഷാറൂഖ്; ആര്യനുമായി സംസാരിച്ചത് 18 മിനുറ്റോളം

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാൻ ഷാറൂഖ് എത്തുന്നത്. വൻ മാധ്യമപ്പടയാണ് ഷാറൂഖിനെ കാത്തുനിന്നത്.

Update: 2021-10-21 10:41 GMT

രാവിലെയാണ് മകൻ ആര്യൻ ഖാനെ കാണാൻ ഷാറൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തിയത്. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാൻ ഷാറൂഖ് എത്തുന്നത്. വൻ മാധ്യമപ്പടയാണ് ഷാറൂഖിനെ കാത്തുനിന്നത്. ആരാധകരും ഷാറൂഖിനെ കാണാൻ ജയിൽ പരിസരത്ത് നിറഞ്ഞിരുന്നു.

എന്നാൽ അവരെയൊന്നും ഗൗനിക്കാതെയായിരുന്നു ഷാറൂഖ് ജയിലിനുള്ളിൽ കടന്നത്. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴും കിങ്ഖാന്‍ മിണ്ടിയില്ല. ജയിലിനുള്ളിൽ പ്രവേശിക്കുന്നതിനുള്ള നിർദേശങ്ങളൊക്കെ പാലിച്ച് ഷാറൂഖ് ജയിലിനുള്ളിൽ കയറി. ഏകദേശം 20 മിനുറ്റോളം ഷാറൂഖ്, ആര്യനുമായി സംസാരിച്ചെന്നാണ് ജയിൽ അധികാരികളെ ഉദ്ധരിച്ച് ദേശീയമധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertising
Advertising

ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഷാറൂഖിനെ കാണാൻ എത്തിയ ആരാകരുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ അവരെ നിരാശരാക്കാനുംം താരം തയ്യറായില്ല. ഷാറൂഖിന്റെ പേര് എടുത്ത് വിളിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം തേടുന്നതിനിടെയാണ് അവിടെ കൂടിയ ആരാധകരെ താരം കൈകൂപ്പി അഭിവാദ്യം ചെയ്തത്. തുടർന്നാണ് അദ്ദേഹം കാറിൽ കയറിയത്.

കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്. 

അതേസമയം ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും മുംബൈ ഹൈക്കോടതി പരിഗണിച്ചില്ല.


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News