ഷാരൂഖ് ആരാധകർക്ക് നിരാശ, 'ജവാൻ' ഇനിയും വൈകും; പുതുക്കിയ റിലീസ് തീയതി പുറത്ത്

ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്

Update: 2023-05-05 06:49 GMT
Editor : Lissy P | By : Web Desk

മുംബൈ:  'പഠാന്' ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജവാൻ'. ആറ്റ്‌ലീ സംവിധാനം ചെയ്ത 'ജവാൻ'  2023 ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാലിതാ ജവാന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് .

ജൂൺ രണ്ടിനായിരിക്കില്ല സിനിമ റിലീസ് ചെയ്യുകയെന്നും മറിച്ച് ആഗസ്റ്റിലായിരിക്കും റിലീസെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ടുകൾ പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമാണെന്നും അതുകൊണ്ടാണ് റിലീസ് തീയതി മാറ്റിയെന്നുമാണ് പുറത്ത് വരുന്ന വിവരം.

Advertising
Advertising

നയൻതാരയാണ് ജവാനിലെ നായിക.വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.ഹിന്ദിക്ക് പുറമെ തെലുങ്ക്,തമിഴ്,മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. നാലുവർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് നായനായി എത്തിയ പഠാൻ വൻ വിജയമാണ് ബോക്‌സ് ഓഫീസിൽ നേടിയത്. 1000 കോടി ക്ലബിൽ ഇടംനേടിയ ആദ്യഹിന്ദി ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News