യു.എസിലെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനാക്കി

അപകടത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2023-07-04 06:40 GMT

ഷാരൂഖ് ഖാന്‍

ലോസ് ആഞ്ചെലെസ്: സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യു.എസിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇപ്പോള്‍ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്‍റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണ്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഷാരൂഖ് വീട്ടില്‍ വിശ്രമത്തിലാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ജവാന്‍റെ ട്രയിലര്‍ ഈ മാസം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തപ്സി പന്നു ,രാജ് കുമാര്‍ ഹിറാനി, വിക്കി കൗശല്‍ എന്നിവര്‍ക്കൊപ്പമുള്ള ഡങ്കിയാണ് മറ്റൊരു ചിത്രം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News