'അന്നേ കൊത്ത ഭരിച്ചിരുന്നത് രാജുവായിരുന്നു': കാത്തിരിക്കുന്നുവെന്ന് ഷാരൂഖ്, നന്ദി പറഞ്ഞ് ദുല്‍ഖര്‍

എന്നും നിങ്ങളുടെ ഫാന്‍ബോയി ആണെന്നും ഈ നിമിഷം ഏറെ വിലപ്പെട്ടതാണെന്നും ഷാരൂഖിനോട് ദുല്‍ഖര്‍

Update: 2023-08-10 09:02 GMT

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലറെത്തി. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ട്രെയിലര്‍ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നു.

"ശ്രദ്ധേയമായ ട്രെയിലറിന് അഭിനന്ദനങ്ങൾ. സിനിമയ്ക്കായി കാത്തിരിക്കുന്നു. മുഴുവൻ ടീമിനും വന്‍ വിജയം ആശംസിക്കുന്നു"- എന്നാണ് ദുല്‍ഖറിനെ ടാഗ് ചെയ്ത് ഷാരൂഖ് എക്സില്‍ കുറിച്ചത്. ഷാരൂഖിന്‍റെ ആശംസകള്‍ക്ക് ദുല്‍ഖര്‍ നന്ദി അറിയിച്ചു. എന്നും നിങ്ങളുടെ ഫാന്‍ബോയി ആണെന്നും ഈ നിമിഷം ഏറെ വിലപ്പെട്ടതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമിക്കുന്നു. അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തികൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

Advertising
Advertising

കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയറ്ററുകളിലേക്ക് എത്തും. ഈ ബിഗ് ബജറ്റ് ചിത്രം 400ല്‍ അധികം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും. പാൻ ഇന്ത്യൻ ലെവലിലാണ് ചിത്രം റിലീസാകുന്നത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് , മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഓ: പ്രതീഷ് ശേഖർ.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News