കാത്തിരിപ്പിന് അവസാനം; പഠാന്‍ ഇന്ന് തിയറ്ററുകളില്‍

ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിനാൽ സിനിമ നിരോധിക്കണമെന്നായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആവശ്യം

Update: 2023-01-25 01:13 GMT
Editor : Jaisy Thomas | By : Web Desk

പഠാന്‍

Advertising

മുംബൈ: ഷാരൂഖ് ഖാൻ ദ്വീപിക പദുകോൺ ചിത്രം പഠാൻ ഇന്ന് പ്രദർശനത്തിനെത്തും. റിലീസിന് മുന്നോടിയായി പുറത്തുവിട്ട ചിത്രത്തിലെ ഗാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിനാൽ സിനിമ നിരോധിക്കണമെന്നായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആവശ്യം. ചിത്രത്തിനെതിരെ ബോയ്ക്വാട്ട് ആഹ്വാനങ്ങളുടെ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും ഉയർന്നിരുന്നു.


എന്നാൽ വിവാദങ്ങൾക്കിടയിലും അഡ്വാൻസ് ടിക്കറ്റ് ബുക്കിങിൽ ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും പഠാൻ മറികടന്നെന്നാണ് റിപ്പോർട്ട്. രാജ്യത്തുടനീളം 3500ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വാൻസ് ബുക്കിങ് 20 കോടി കടന്നുവെന്നാണ് വിവരം. ഇതുവരെ 10ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി എന്നാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകൾ നൽകുന്ന കണക്കുകൾ. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്‍റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.



നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന എസ്ആർകെ ചിത്രത്തിന്‍റെ റിലീസ് വലിയ ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. ശ്രീധർ രാഘവനും അബ്ബാസ് തൈരേവാലയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന ബോളിവുഡിനും ഏറെ പ്രതീക്ഷകളാണ് പഠാനിൽ...



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News