തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നന്‍പാ: വിജയ് സേതുപതിയോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍

ആറ്റ്‍ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ പ്രിവ്യൂ കൂടി പുറത്തുവന്നതോടെ പ്രതീക്ഷകള്‍ കൊടുമുടിയിലാണ്

Update: 2023-07-12 05:50 GMT

ഷാരൂഖ് ഖാന്‍-വിജയ് സേതുപതി

ഷാരൂഖ് ഖാനും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ജവാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആറ്റ്‍ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ പ്രിവ്യൂ കൂടി പുറത്തുവന്നതോടെ പ്രതീക്ഷകള്‍ കൊടുമുടിയിലാണ്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നും പ്രിവ്യൂവിന് ഗംഭീര പ്രതികരണം ലഭിച്ചതിന് ശേഷം സംവിധായകൻ ആറ്റ്‌ലിക്കും സഹതാരങ്ങൾക്കും ഷാരൂഖ് ഖാന്‍ നന്ദി പറഞ്ഞു. അതില്‍ വിജയ് സേതുപതിയെക്കുറിച്ചുള്ള കിംഗ് ഖാന്‍റെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. ''സാർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി. ലവ് യു നന്‍പാ!'' ഷാരൂഖ് ട്വീറ്റ് ചെയ്തു. "സാർർർർ!!! മാസ്സ്‌!! നിങ്ങളാണ് മനുഷ്യൻ!!!! എല്ലാത്തിനും നന്ദി'' ആറ്റ്ലിയുടെ ട്വീറ്റിനുള്ള ഷാരൂഖിന്‍റെ മറുപടി ഇതായിരുന്നു. ജവാന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരോടും ബോളിവുഡ് താരം നന്ദി പറയുന്നുണ്ട്.

Advertising
Advertising

ഹാസ്യനടന്‍ യോഗി ബാബുവിനും താരം നന്ദിയും പറഞ്ഞു. “നന്ദി യോഗി സർ. നിങ്ങളോടൊപ്പം വീണ്ടും പ്രവർത്തിക്കുന്നത് വളരെ രസകരമായിരുന്നു. ” ഷാരൂഖ് കുറിച്ചു.

നയന്‍താരയാണ് ജവാനിലെ നായിക. നയന്‍സിന്‍റെ ആദ് ഹിന്ദിചിത്രം കൂടിയാണിത്. പ്രിയാ മണി,സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍,യോഗി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപിക് പദുക്കോണ്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുമെന്നാണ് സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ പ്രവചനം. ജവാന്‍ റിലീസ് ദിവസം തന്നെ കാണുമെന്ന് നടന്‍ സല്‍മാന്‍ ഖാനും പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News