മകള്‍ക്കൊപ്പം 'പഠാന്‍' കാണുമോ എന്ന് ബി.ജെ.പി നേതാവിന്‍റെ വെല്ലുവിളി; കുടുംബസമേതം സിനിമ കണ്ട് ഷാരൂഖ് ഖാന്‍

തിങ്കളാഴ്ച യഷ് രാജ് ഫിലിംസ് ഓഫീസിൽ വെച്ച് നടന്ന സ്പെഷ്യല്‍ സ്ക്രീനിംഗിലാണ് ഷാരൂഖ് ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും അബ്രാമും സിനിമ കണ്ടത്

Update: 2023-01-18 06:09 GMT

പഠാന്‍ സ്പെഷ്യല്‍ സ്ക്രീനിംഗ് കാണാനെത്തിയ ഷാരൂഖും കുടുംബവും

മുംബൈ: ഒരിടവേളക്ക് ശേഷം ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പഠാന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തിലെ 'ബേഷറം റാംഗ്' എന്ന ഗാനം പുറത്തുവന്നതിനു പിന്നാലെ വിവാദങ്ങളില്‍ ഇടംപിടിക്കുകയായിരുന്നു. ഗാനരംഗത്ത് ദീപിക അണിഞ്ഞ ബിക്കിനിയുടെ നിറമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യമുയരുകയും താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. മകള്‍ക്കൊപ്പം ചിത്രം കാണാന്‍ ഷാരൂഖിന് കഴിയുമോ എന്ന് വെല്ലുവിളിച്ച് ബി.ജെ.പി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീശ് ഗൗതം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ കുടുംബ സമേതം സിനിമ കണ്ടിരിക്കുകയാണ് താരം.

Advertising
Advertising

തിങ്കളാഴ്ച യഷ് രാജ് ഫിലിംസ് ഓഫീസിൽ വെച്ച് നടന്ന സ്പെഷ്യല്‍ സ്ക്രീനിംഗിലാണ് ഷാരൂഖ് ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും അബ്രാമും സിനിമ കണ്ടത്. ഇവര്‍ക്കൊപ്പം ഷാരൂഖിന്‍റെ സഹോദരി ഷെഹനാസ് ഖാനും ഭാര്യാമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സ്ക്രീനിംഗ് നടന്നത്. "ഷാരൂഖ് തന്‍റെ മകൾക്കൊപ്പം ഈ സിനിമ കാണണം, ഒരു ചിത്രം അപ്‌ലോഡ് ചെയ്യണം, മകൾക്കൊപ്പം താൻ ഇത് കാണുന്നുവെന്ന് ലോകത്തോട് പറയണം." എന്നായിരുന്നു ഗിരീശ് ഗൗതം പറഞ്ഞത്. വെല്ലുവിളി ഏറ്റെടുത്ത് കുടുംബ സമേതം പഠാന്‍ കണ്ട കിംഗ് ഖാന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ശനിയാഴ്ച ബുര്‍ജ് ഖലീഫയില്‍ പഠാന്‍ ട്രയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുബൈയില്‍ നിന്നും അടുത്തിടെയാണ് താരം മടങ്ങിയെത്തിയത്. ട്രയിലര്‍ കണ്ടപ്പോള്‍ എന്തായിരുന്നു കുടുംബത്തിന്‍റെ പ്രതികരണമെന്ന് ചോദിച്ചപ്പോള്‍ ''ചെറിയ കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജെറ്റ് പാക്ക് സീക്വൻസാണ്. ഞാൻ മറ്റൊരു മേഖലയിലേക്ക് പോകുമെന്ന് അവൻ കരുതുന്നു!" എന്നായിരുന്നു കിംഗ് ഖാന്‍റെ മറുപടി.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പഠാന്‍ എന്ന സീക്രട്ട് ഏജന്‍റായിട്ടാണ് ഷാരൂഖ് എത്തുന്നത്. ജോണ്‍‌ എബ്രഹാമാണ് വില്ലന്‍. ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News