ഷാരൂഖിന്‍റെ ജവാന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍; മുംബൈ പൊലീസ് കേസെടുത്തു

വ്യാഴാഴ്ച സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്

Update: 2023-08-12 05:38 GMT

ജവാനില്‍ ഷാരൂഖ് ഖാന്‍

മുംബൈ: ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന സിനിമയുടെ ക്ലിപ്പുകള്‍ ലീക്കായി. ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പരാതിയാണ് കേസ്. വ്യാഴാഴ്ച സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 'ജവാൻ' സിനിമയുടെ ക്ലിപ്പുകൾ ആരോ മോഷ്ടിച്ച് ട്വിറ്ററിൽ ഷെയർ ചെയ്യുകയും അതുവഴി പകർപ്പവകാശം ലംഘിക്കുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു.

Advertising
Advertising

ചിത്രീകരണ വേളയിൽ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഷൂട്ടിംഗ് ലൊക്കേഷനിൽ മൊബൈൽ ഫോണുകളും റെക്കോർഡിംഗ് ഉപകരണങ്ങളും നിരോധിച്ചിരുന്നു. എന്നിട്ടും ചിത്രത്തിലെ ദൃശ്യങ്ങള്‍ ലീക്കായി. ക്ലിപ്പുകള്‍ പങ്കിട്ട അഞ്ചു ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസയച്ചിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് കൈപ്പറ്റിയത്. തുടർന്ന് റെഡ് ചില്ലീസ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ക്ലിപ്പുകൾ നീക്കം ചെയ്യാൻ കോടതി ട്വിറ്റർ ഹാൻഡിലിനോട് ഉത്തരവിട്ടു.@unknwnsrkian, Niteshnaveen@NiteshNaveen Aus, Ghulammustafaajk007@Ghulamm 76512733, Arhaan@Arhaan05,Why so Serious I @Surrealzack എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ക്ലിപ്പ് പങ്കിട്ടത്.

ആറ്റ്ലി രചനയും സംവിധാനവും നിര്‍വഹിച്ച ജവാന്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയുമാണ് ചിത്രം നിർമിക്കുന്നത്. നയൻതാര, വിജയ് സേതുപതി, പ്രിയാ മണി,സാന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News