ബിക്കിനിക്ക് കാവി നിറം; ഷാരൂഖ് ഖാൻ ചിത്രം 'പത്താനെ'തിരെ ബഹിഷ്കരണാഹ്വാനം

വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉൾപ്പെടെയുള്ളവർ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Update: 2022-12-15 07:16 GMT
Editor : abs | By : Web Desk

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. അഞ്ച് വർഷത്തിന് ശേഷം കിംങ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ സംഘ് പരിവാർ പ്രൊഫൈലുകളിൽ നിന്ന്  ബഹിഷ്‌ക്കരണാഹ്വാനം വരുന്നു. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച ചിത്രത്തിവെ ബേഷരം എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളിൽ നിന്ന്  ബഹിഷ്‌ക്കരണാഹ്വാനങ്ങൾക്ക് ചൂട് പിടിച്ചത്.

ദീപികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചാണ് പ്രചാരണം കൊഴുക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരായ ബഹിഷ്‌ക്കരണാഹ്വാനം. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉൾപ്പെടെയുള്ളവർ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertising
Advertising

പാകിസ്ഥാനിൽ നിന്നുമുള്ള ആക്ടർ ഐ.എസ്. ഏജന്റിന്റെ പേരിൽ സിനിമ നിർമിച്ച് ഇന്ത്യയിൽ നിന്നും പണമുണ്ടാക്കുന്നു. ആ പണം തീവ്രവാദ ഗ്രൂപ്പുകൾക്ക് നൽകുന്നു. അതുകൊണ്ട് പത്താൻ സിനിമയെ പിന്തുണക്കാതിരിക്കുക എന്നാണ് മറ്റൊന്ന്.

ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ട്വിറ്ററിൽ ട്രെൻഡിങ്ങായിട്ടുണ്ട്. കൂടാതെ 'പത്താൻ' എന്ന പേരിനെ ചൊല്ലിയും വിമർശനം ഉയരുന്നുണ്ട്.

ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന പത്താൻ  സംവിധാനം ചെയ്യുന്നത് സിദ്ധാർഥ് ആനന്ദ് ആണ്. ജനുവരി 25 ന് ചിത്രം തിയറ്ററിലെത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാൻ തിയറ്ററുകളിലെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News