''പട്ടിണിയും, ആത്മഹത്യയും ഒഴിവാക്കാന്‍ ശൈലജ ടീച്ചറെ ആരോഗ്യ മന്ത്രിയാക്കൂ'': രൂപേഷ് പീതാംബരന്‍

നിലവിലെ കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജിനോട് ഒരു പരിഭവവുമില്ലെന്നും രൂപേഷ്

Update: 2021-07-22 13:17 GMT
Editor : ijas

ആരോഗ്യമന്ത്രിയായി കെ.കെ ശൈലജയെ തിരികെ കൊണ്ടുവരണമെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. നിലവില്‍ മട്ടന്നൂര്‍ എം.എല്‍.എയായ ശൈലജ ടീച്ചര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വരവിലാണ് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്. ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ കേരളത്തിൽ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നുവെന്ന് രൂപേഷ് പീതാംബരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപേഷ് ശൈലജ ടീച്ചറെ തിരികെ ആരോഗ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടത്. നിലവിലെ കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജിനോട് ഒരു പരിഭവവുമില്ലെന്നും രൂപേഷ് ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

Advertising
Advertising

രൂപേഷ് പീതാംബരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

നിലവിലെ കേരള ആരോഗ്യമന്ത്രിയോട് ഒരു പരിഭവവുമില്ല!

നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ , കേരളത്തിൽ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു!!

കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്!! എന്ന്, കേരളത്തിൽ വോട്ട് ചെയ്ത ഒരു പൗരൻ!!

എല്ലാവർക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയിൽ പറയാം!

ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം!! 

Full View

Tags:    

Editor - ijas

contributor

Similar News