അഞ്ചു വര്‍ഷമായി അവള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ക്കേ ആ വേദന അറിയൂ; കൂടെ നിന്നതിന് നന്ദിയെന്ന് ശില്‍പബാല

ഈ കുറിപ്പും ഇത്രയും തുറന്നുപറയാൻ അവൾ നേടിയെടുത്ത ധൈര്യവും എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയാൻ കഴിയൂ

Update: 2022-01-11 07:07 GMT

ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിയുടെ ഉറ്റസുഹൃത്തും അഭിനേത്രിയുമായ ശിൽപ ബാല. ഇത്രയും തുറന്നുപറയാൻ അവൾ നേടിയെടുത്ത ധൈര്യം എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയാൻ കഴിയൂ എന്ന് ശിൽപ പറയുന്നു.



ശില്‍പയുടെ വാക്കുകള്‍

'ഈ കുറിപ്പും ഇത്രയും തുറന്നുപറയാൻ അവൾ നേടിയെടുത്ത ധൈര്യവും എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയാൻ കഴിയൂ. ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാൻ വളർന്നു വന്നത്. പക്ഷേ, വിധി യഥാർഥത്തിൽ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനെക്കാൾ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നിൽക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി. അതവൾക്ക് നൽകുന്നതെന്താണെന്നുള്ളത് വാക്കുകൾക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ വളരെയധികം നിങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു.'– ശിൽപ ബാല കുറിച്ചു.

അഞ്ചുവർഷമായി തന്‍റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് നടി പോസ്റ്റിട്ടത്. കുറിപ്പ് പങ്കുവച്ചതിനു പിന്നാലെ നടിക്ക് പിന്തുണയുമായി സിനിമാലോകത്തുനിന്നും നിരവധി പേരാണ് എത്തിയത്. മമ്മൂട്ടി,മോഹന്‍ലാല്‍,പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, രമ്യ നമ്പീശൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, മഡോണ, പൂർണിമ, സംയുക്ത മേനോൻ, സയനോര, ദിവ്യപ്രഭ, അർച്ചന പദ്മിനി തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News