'ശ്വാസം കത്തട്ടെ, കാറ്റോ തീയാവട്ടെ'; തീപ്പിടിപ്പിച്ച് ഷൈന്‍ ടോമും വിനായകനും, പന്ത്രണ്ടിലെ ഗാനം പുറത്ത്

2022 ജൂൺ 10ന് 'പന്ത്രണ്ട്' ആഗോള വ്യാപകമായി തിയറ്ററുകളില്‍ റിലീസ് ചെയ്യും

Update: 2022-04-17 07:52 GMT
Editor : ijas

ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ടി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. അൽഫോൻസ് ജോസഫ് സംഗീതമൊരുക്കുന്ന 'പടകൾ ഉണരേ' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ബി.കെ.ഹരിനാരായണൻ, ജോ പോൾ എന്നിവർ ചേർന്നാണ് പന്ത്രണ്ടിനു വേണ്ടി ഗാനരചന നിർവഹിച്ചിരിക്കുന്നത്. 2022 ജൂൺ 10ന് 'പന്ത്രണ്ട്' തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Full View

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്കൈ പാസ് എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

Advertising
Advertising

എഡിറ്റർ-നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ-ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, ഡിസൈൻ-യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ-ടോണി ബാബു, ആക്ഷന്‍ -ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്-മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് ചന്ദ്ര മോഷൻ പോസ്റ്റർ-ബിനോയ് സി. സൈമൺ-പ്രൊഡക്ഷൻ മാനേജർ-നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ. പി.ആർ.ഒ-ആതിര ദിൽജിത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News