ഇനി ഇതിലും ഒരു കൈ നോക്കാം, പിന്നണി ഗായകനായി ഷൈൻ ടോം ചാക്കോ; 'പതിമൂന്നാം രാത്രി'യിലെ ഗാനം പുറത്തിറങ്ങി

Update: 2023-06-29 02:05 GMT

അഭിനയത്തിന് പുറമെ പിന്നണി ഗാനരംഗത്തും ചുവടുവെച്ച് നടൻ ഷൈൻ ടോം ചാക്കോ. D2K ഫിലിംസിന്റെ ബാനറിൽ മേരി മെയ്ഷ നിർമ്മിച്ച് നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന 'പതിമൂന്നാം രാത്രി' എന്ന ചിത്രത്തിന് വേണ്ടിയാണ് ഷൈൻ ഗാനം ആലപിച്ചിരിക്കുന്നത്.

കൊച്ചിയാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളെഴുതി സംഗീതം പകർന്നിരിക്കുന്നത് രാജു ജോർജാണ്. ഷൈൻ ടോമിനൊപ്പം ഗൗതം അനിൽകുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ഗാനം ആലപിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertising
Advertising

തമ്മിൽ പരിചയമില്ലാത്ത മൂന്നുപേർ കൊച്ചിയിൽ എത്തുമ്പോൾ അവരറിയാതെ തന്നെ അവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങളും കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് ''പതിമൂന്നാം രാത്രി''. വിജയ് ബാബു, സോഹൻ സീനുലാൽ, ഡെയ്ൻ ഡേവിസ്, രജിത് കുമാർ,അസിം ജമാൽ, കോട്ടയം രമേശ്,സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്‌നി ജെയിംസ്,അനിൽ പെരുമ്പളം,സെബി ആലുവ, അജീഷ് ജനാർദ്ദനൻ, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ,സ്മിനു സിജോ, സോനാ നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

Full View

കീബോർഡ് ആശിഷ് ബിജു, സാക്‌സോഫോൺ വരുൺ കുമാർ, പ്രോഗ്രാമിംഗ് ഷരോൺ റോയ് ഗോമസ് പ്രോഗ്രാമിങ് എന്നിവരാണ് ആർ എസ്.ആനന്ദകുമാർ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കും. , ദിനേശ് നീലകണ്ഠൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എഡിറ്റർ വിജയ് വേലുക്കുട്ടി, ആർട്ട് സന്തോഷ് രാമൻ.

സൗണ്ട് ഡിസൈൻ ആശിസ് ഇല്ലിക്കൽ, കളറിസ്റ്റ് വിവേക് നായർ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ കോർഡിനേറ്റർ എ.ആർ കണ്ണൻ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, കോസ്റ്റ്യൂംസ് അരവിന്ദ് കെ ആർ, സ്റ്റണ്ട്‌സ് മാഫിയ ശശി, മേക്കപ്പ് മനു മോഹൻ ,കൊറിയോഗ്രാഫി റിഷ്ധാൻ, സ്റ്റിൽസ് ഇകുട്ട്‌സ് രഘു, വി.എഫ്.എക്‌സ് ഷിനു( മഡ് ഹൗസ് ), പി.ആർ .ഓ മഞ്ജു ഗോപിനാഥ്.

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News