ജയം രവി - നയൻതാര ചിത്രം 'ഇരൈവൻ'; റെക്കോർഡ് തുകയ്ക്ക് കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാണ് ഇരൈവൻ

Update: 2023-09-09 14:30 GMT

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായി ഗോകുലം ഗോപാലൻ സ്വന്തമാക്കി.

"ജയം രവിയുടെ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഇരൈവൻ. ചിത്രത്തിനായി വമ്പൻ വരവേൽപ്പാണ് ഞങ്ങൾ ഒരുക്കുന്നത്. കേരളത്തിൽ ജയം രവി നായകനായെത്തിയ ഇതുവരെയുള്ള ചിത്രങ്ങളിൽ റെക്കോർഡ് തുകയ്ക്കാണ് ചിത്രം ഞങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ജയം രവിയുമായി ഞങ്ങൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇരൈവൻ. ട്രെയിലർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്."ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ.

Advertising
Advertising

ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ - ഹരി പി വേദനത്, എഡിറ്റർ - മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, ആക്ഷൻ - ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, പി ആർ ഒ - ശബരി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News