കിയാര അദ്വാനി-സിദ്ധാർഥ് മൽഹോത്ര വിവാഹം; ചിത്രങ്ങൾ പുറത്ത്

രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗാർ കൊട്ടാരത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്‌

Update: 2023-02-08 03:24 GMT
Editor : ലിസി. പി | By : Web Desk

സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. ഇരുവരുടെയും വിവാഹ ചിത്രങ്ങളും പുറത്ത് വന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി നാലുമുതലായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.

'മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം' എന്നായിരുന്നു സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Advertising
Advertising

ഇതിന് പുറമെ 'ഷെർഷ'  സിനിമയിലെ . "അബ് ഹുമാരി പെർമനന്റ് ബുക്കിംഗ് ഹോ ഗയി ഹായ്' എന്ന ഡയലോഗും ഇരുവരും ചിത്രത്തോടൊപ്പം പങ്കുവെച്ചു. കത്രീന കൈഫ്, വിക്കി കൗശൽ,ആലിയ ഭട്ട്,വരുൺധവാൻ,അനിൽ കപൂർ തുടങ്ങിയ നിരവധി താരങ്ങൾ  ഇരുവർക്കും ആശംസകൾ നേർന്നു.

2020 ൽ പുറത്തിറങ്ങിയ 'ഷെർഷ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. കരൺ ജോഹർ,ജൂഹി ചൗള,ഷാഹിദ് കപൂർ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അടുത്ത ആഴ്ച മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരം സംഘടിപ്പിക്കും.

ടഗോവിന്ദ നാം മേരയാണ് കിയാര അവസാനമായി അഭിനയിച്ച ചിത്രം. കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ.. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത മിഷൻ മജ്‌നുവായിരുന്നു. സിദ്ധാർഥ് അവസാനമായി അഭിനയിച്ച ചിത്രം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News