എസ്.ജെ. സൂര്യയുടെ ക്രൈം ത്രില്ലർ 'വദന്തി - ദി ഫെബിൾ ഓഫ് വെലോണി' ആമസോൺ പ്രൈമിൽ

എട്ട് എപ്പിസോഡുകളുള്ള സീരിസ് ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്

Update: 2022-11-17 07:55 GMT
Editor : ലിസി. പി | By : Web Desk

എസ്.ജെ. സൂര്യയുടെ തമിഴ് ക്രൈം ത്രില്ലർ, വദന്തി - ദി ഫെബിൾ ഓഫ് വെലോണി ആമസോൺ പ്രൈമിൽ. നിരൂപക പ്രശംസ നേടിയ സുഴൽ - ദി വോർട്ടക്സിന് ശേഷം വാൾവാച്ചർ ഫിലിംസിൻറെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ് ഈ തമിഴ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസാണ്. ഡിസംബർ 2 നാണ് ചിത്രം സ്ട്രീം ചെയ്യുക.

എട്ട് എപ്പിസോഡുകളുള്ള ഈ ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ 240-ലധികം രാജ്യങ്ങളിലെ  പ്രൈം അംഗങ്ങൾക്ക് ഡിസംബർ 2 മുതൽ ലഭ്യമാകും. പ്രശ്‌നക്കാരനായ എന്നാൽ നിശ്ചയദാർഢ്യമുള്ള  പൊലീസുകാരനാനായിട്ടാണ് എസ്.ജെ സൂര്യ വേഷമിടുന്നത്. സഞ്ജനയാണ് നായികയായി എത്തുന്നത്. ലൈല, എം. നാസർ, വിവേക്,പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News