സോനം കപൂറിന്‍റെയും ആനന്ദ് അഹൂജയുടെയും വീട്ടില്‍ 1.41 കോടിയുടെ മോഷണം

ഫെബ്രുവരിയിലാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് ഇതും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്

Update: 2022-04-09 07:45 GMT

ഡല്‍ഹി: ബോളിവുഡ് നടി സോനം കപൂറിന്‍റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ അഹൂജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍മോഷണം. 1.41 കോടിയുടെ പണവും സ്വര്‍ണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയിലാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് ഇതും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

ആനന്ദിന്‍റെ മാതാപിതാക്കളായ ഹരിഷ് അഹൂജയും പ്രിയ അഹൂജയും മുത്തശ്ശി സര്‍ള അഹൂജയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അമൃത ഷെർഗിൽ മാർഗിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സോനം കപൂറിന്‍റെ ഭര്‍തൃമാതാവാണ് തങ്ങളുടെ വീട്ടിൽ നടന്ന കവർച്ചയെക്കുറിച്ച് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയത്. ഫെബ്രുവരി 11ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി 23നാണ് പരാതി നല്‍കുന്നത്.

ഗൗരവമുള്ള കേസായതിനാൽ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണത്തിനായി സ്ക്വാഡുകൾ രൂപീകരിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി സോനത്തിന്‍റെയും ആനന്ദിന്‍റെയും സ്റ്റാഫുകളെ ചോദ്യം ചെയ്തു. 9 കെയർടേക്കർമാർ, ഡ്രൈവർമാർ, തോട്ടക്കാർ, മറ്റ് തൊഴിലാളികൾ എന്നിവരെ കൂടാതെ 25 ജീവനക്കാരെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News