തിയറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലേക്ക്; മാനാടിന്‍റെ വരവറിയിച്ച് സോണി ലൈവ്

മുസ്‌ലിം ടാർഗറ്റിങ്ങിന്‍റെ വർത്തമാനകാലത്തെ തുറന്നുകാട്ടുന്ന ചിത്രം ടൈം ലൂപ്പ് ഫാന്‍റസി ത്രില്ലര്‍ ആയിട്ടാണ് ഒരുക്കിയത്

Update: 2021-12-16 15:44 GMT
Editor : ijas

ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നു. തിയറ്ററിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ചിത്രം സോണി ലൈവിലെത്തുന്നത്. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 25നാണ് ചിത്രം തിയറ്ററുകളില്‍ പുറത്തിറങ്ങിയത്. ആദ്യ ദിനം എട്ടരകോടിയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രമായി ചിത്രം നേടിയത്.

മുസ്‌ലിം ടാർഗറ്റിങ്ങിന്‍റെ വർത്തമാനകാലത്തെ തുറന്നുകാട്ടുന്ന ചിത്രം ടൈം ലൂപ്പ് ഫാന്‍റസി ത്രില്ലര്‍ ആയിട്ടാണ് ഒരുക്കിയത്. ചിമ്പുവിന്‍റെ 45ാമത്തെ സിനിമയാണ് മാനാട്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായി ചിമ്പു എത്തുന്നു. കല്യാണി പ്രിയദർശനാണ് നായിക.

Advertising
Advertising


യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, വൈ ജി മഹേന്ദ്രൻ, വാ​ഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥൻ നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ ഡയറക്ടർ.

Full View


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News