ബേസിൽ-നസ്രിയ കൂട്ടുകെട്ടിൽ എത്തിയ 'സൂക്ഷ്മദർശിനി' ജനുവരി 11 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ

എംസിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്സോഫീസിൽ 50 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു

Update: 2025-01-10 10:50 GMT
Editor : നബിൽ ഐ.വി | By : Web Desk

ബേസിൽ-നസ്രിയ കൂട്ടുകെട്ടിൽ പ്രദർശനത്തിനെത്തിയ 'സൂക്ഷ്മദർശിനി' തിയേറ്ററിൽ നേടിയ വൻ വിജയത്തിന് ശേഷം ഒടിടി റിലീസിന്. ചിത്രം ജനുവരി 11 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. എംസിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്സോഫീസിൽ 50 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു.

ബേസിലും നസ്രിയയും ആദ്യമായി ഒരുമിച്ചൊരു ചിത്രം വരുമ്പോള്‍ ആളുകള്‍ എന്തൊക്കെ പ്രതീക്ഷിച്ചുവോ അതിൽ നിന്നെല്ലാം ഏറെ വേറിട്ട രീതിയിൽ ഏവരേയും ഞെട്ടിക്കുന്ന പ്രമേയവുമായാണ് 'സൂക്ഷ്മദർശിനി' എത്തിയത് എന്നത് തന്നെയാണ് സിനിമയുടെ വൻ വിജയത്തിന് പിന്നിലെ രഹസ്യം.

Advertising
Advertising

നവംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നൽകിയത്. എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂർണ്ണ പിന്തുണയോടെ ഹൗസ്‍ഫുൾ ഷോകളുമായി തിയേറ്ററുകളിൽ ചിത്രം വൻ വിജയമായി. അതുൽ രാമചന്ദ്രനും ലിബിൻ ടി.ബിയും ചേ‍ർന്നെഴുതിയ പഴുതുകളില്ലാത്ത തിരക്കഥയിൽ ഹിച്ച് കോക്ക് സ്റ്റൈൽ മേക്കിങ്ങിലാണ് എംസി ചിത്രം ഒരുക്കിയത്.

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇവർക്ക് പുറമെ ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ബേസിലിന്‍റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News