'ഒരു വയസ്സിൽ നാല് ഭാഷകൾ സംസാരിക്കുമായിരുന്നു'; പ്രത്യേക കഴിവിനെ കുറിച്ച് നിത്യ മേനോന്‍

ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമായിരിക്കുമെന്ന് പറഞ്ഞ നിത്യ തന്‍റെ കഴിവ് ഭാഷയിലാണെന്ന് പറഞ്ഞു

Update: 2022-08-04 15:05 GMT
Editor : ijas

ഒന്ന്-രണ്ട് വയസ്സില്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നുവെന്ന് നടി നിത്യ മേനോന്‍. വിജയ് സേതുപതിയും നിത്യാ മേനോനും ഒരുമിച്ചഭിനയിച്ച '19(1)എ' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം തന്‍റെ പ്രത്യേക കഴിവിനെ കുറിച്ച് വാചാലയായത്.

ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമായിരിക്കുമെന്ന് പറഞ്ഞ നിത്യ തന്‍റെ കഴിവ് ഭാഷയിലാണെന്ന് പറഞ്ഞു. വിവിധ ഭാഷകള്‍ കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും തനിക്ക് സാധിക്കുമെന്നും ഭാഷാ ശൈലികള്‍ അനുകരിക്കുമെന്നും നിത്യ മനസ്സുതുറന്നു. അത് തനിക്ക് സ്വാഭാവികമായി വരുന്നതാണെന്നും എളുപ്പമാണെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

നിത്യയുടെ വാക്കുകൾ:

എനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോൾ ഞാൻ മൂന്ന്-നാല് ഭാഷകൾ സംസാരിക്കുമായിരുന്നു. എല്ലാവര്‍ക്കും വേറെ വേറെ തരാം കഴിവുകൾ ഉണ്ട്. ചിലർക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവർക്കത് കാണുമ്പോൾ തന്നെ മനസ്സിലാകും. എനിക്ക് ഭാഷകൾ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികൾ ഞാൻ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ് എനിക്ക് അത്.

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത '19(1)എ' ജൂലൈ 29ന് ഡിസ്നി ഹോട്ട് സ്റ്റാറിലാണ് റിലീസ് ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News