ഞാന്‍ കഷ്ടപ്പെട്ട് തന്നെയാ പണിയെടുക്കുന്നേ, ഈ പണി പോയാല്‍ വല്ല വാര്‍ക്കപ്പണിക്കും പോകും; ശ്രീനാഥ് ഭാസി

എന്നാല്‍ പരിപാടി നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞത്

Update: 2022-09-26 05:49 GMT

പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്ന ആലപ്പുഴ കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ശ്രീനാഥ് ഭാസി. ആ സമയം താന്‍ യു.കെയില്‍ ആയിരുന്നുവെന്നും പരിപാടി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു. എന്നാല്‍ പരിപാടി നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞത്. ഈ പരിപാടിയിലേക്ക് വിളിച്ചപ്പോള്‍ വരാന്‍ സാധിക്കില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. വാങ്ങിച്ച പണം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും നടന്‍ പറഞ്ഞു.

ഒരു സിറ്റുവേഷന്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ആരും മനസിലാക്കില്ല. എന്ത് കാരണത്താലാണെന്നും തിരിച്ചറിയില്ല. നോക്കുമ്പോഴൊക്കെ അവന്‍റെ പേരുണ്ട്. പെട്ടെന്ന് ന്യൂസ് കൊടുക്കും അതിന്‍റെ സത്യാവസ്ഥ അന്വേഷിക്കില്ല. ആളുകള്‍ ടിവിയില്‍ വന്നിരുന്ന് പറയുന്നത് കേട്ടു, എന്തിനാണ് ശ്രീനാഥ് ഭാസിയെ വിളിച്ചതെന്ന്. തന്നെ വിളിച്ചപ്പോഴേ വരില്ലെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പണി തരുമെന്നാണ് അവര്‍ പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

' മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ' എന്നാണ് പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ എന്‍റെ വീടും പള്ളുരുത്തിയിലാണ് ഞാനും കൊച്ചീലാണ്, എന്താണ് വെച്ചാല്‍ ചെയ്യ് ചേട്ടാ എന്നാണ് തിരിച്ചു പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കഷ്ടപ്പെട്ട് തന്നെയാണ് താനും പണിയെടുക്കുന്നത്. താന്‍ ഇനിയും സിനിമയില്‍ അഭിനയിക്കും. തനിക്ക് പറ്റുന്നതുപോലെ ചെയ്യും. അല്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപ്പണിക്കും പോകുമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News