'മികച്ച ഉദ്ഘാടകക്കുള്ള സംസ്ഥാന പുരസ്കാരം'; സെല്‍ഫ് ട്രോളുകളുമായി ഹണി റോസ്

വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ വന്ന ട്രോളുകളാണ് താരം രസകരമായ ഇമോജികളോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്

Update: 2022-12-28 16:38 GMT
Editor : ijas | By : Web Desk

മലയാള സിനിമയിലൂടെ മാത്രമല്ല ഉദ്ഘാടനങ്ങളിലൂടെയും ഹിറ്റാണ് യുവനായിക ഹണി റോസ്. 'ബോയ് ഫ്രണ്ടില്‍' തുടങ്ങി 'മോണ്‍സ്റ്റര്‍' വരെയെത്തി നില്‍ക്കുന്ന സിനിമാ കരിയറില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് ഹണി ആദ്യമായി പ്രേക്ഷക ഹൃദയം കീഴടക്കിയത്. എന്നാല്‍ സ്ക്രീനില്‍ മാത്രമല്ല, പുറത്തും സജീവമാണെന്ന് തെളിയിക്കുന്നതാണ് താരത്തിന്‍റെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളെല്ലാം. സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം നിരവധി ഉദ്ഘാടനങ്ങളിലാണ് ഹണി തന്‍റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. 'ഉദ്ഘാടന റാണി' എന്ന ഓമന പേരും ഇതിനിടയില്‍ സോഷ്യല്‍ മീഡിയ താരത്തിന് സമ്മാനിച്ചു.

Advertising
Advertising

എന്നാല്‍ തന്നെ ട്രോളിയ ട്രോളന്മാര്‍ക്ക് പ്രോത്സാഹനവുമായാണ് താരം ഇത്തവണ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുന്നത്. വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ വന്ന ട്രോളുകളാണ് താരം രസകരമായ ഇമോജികളോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 52ആമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 'മികച്ച ഉദ്ഘാടക' ആയി ഹണി റോസിനെ തെരഞ്ഞെടുത്തു, എന്ന ട്രോളും പങ്കുവെച്ചതില്‍ ചിരിപടര്‍ത്തുന്നതാണ്. പോസ്റ്റിന് താഴെ രസകരമായ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

Full View

'ഇതൊക്ക ഒരു കോംപ്ലിമെന്‍റ് ആണ്. ഉദ്ഘാടനം ചെയ്യാനും ഒരു ഭാഗ്യം വേണം. ഉദ്ഘാടനം ചെയ്യുമ്പോൾ അതിന്‍റെ മുൻ നിരയിൽ പോയിട്ട് അടുത്ത് പോലും നിൽക്കാൻ പറ്റാത്തവരുടെ രോദനമാണ് ഇതൊക്കെ'; എന്നാണ് ഒരാളുടെ കമന്‍റ്. ഹണി റോസിന്‍റെ ഹ്യൂമര്‍സെന്‍സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തിയ 'മോണ്‍സ്റ്റര്‍' ആണ് ഹണി റോസിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തെലുഗിൽ ബാലകൃഷ്ണയുടെ സിനിമയായ 'വീര നരസിംഹ റെഡി'യാണ് ഹണിയുടേതായി ഇനി റിലീസിന് തയ്യാറായിരിക്കുന്നത്. അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് 'വീരസിംഹ റെഡ്ഡി'. ചിത്രം ജനുവരി 12ന് തിയറ്ററുകളിൽ എത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News