'സുബി സുരേഷ് ഇനിയും ജീവിക്കും, അവളുടെ ആഗ്രഹം ഇതായിരുന്നു'; വീഡിയോയില്‍ സുബി സുരേഷിന്‍റെ സഹോദരന്‍

മരണത്തിന് മുന്നേയുള്ള സുബി സുരേഷിന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരന്‍ എബി സുരേഷ്

Update: 2023-03-09 15:47 GMT
Editor : ijas | By : Web Desk

മലയാളി പ്രേക്ഷകരെ സങ്കട കടലിലാഴ്ത്തിയ വാര്‍ത്തയായിരുന്നു നടി സുബി സുരേഷിന്‍റെ പെട്ടെന്നുള്ള വിയോഗം. ടി.വി സീരിയലിലൂടെയും സിനിമകളിലൂടെയും നിറഞ്ഞുനിന്നിരുന്ന സുബി സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. ഇപ്പോഴിതാ മരണത്തിന് മുന്നേയുള്ള സുബി സുരേഷിന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരന്‍ എബി സുരേഷ്.

മരണപ്പെട്ട സുബി സുരേഷിന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടുകളായ ഫേസ്ബുക്കും യൂ ട്യൂബും ഇനിയും നിലനിര്‍ത്തുമെന്നും സുബിയുടേതായി മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ അതില്‍ പോസ്റ്റ് ചെയ്യുമെന്നും എബി സുരേഷ് പറഞ്ഞു. നന്മ നിറഞ്ഞ മറ്റു കാര്യങ്ങള്‍ക്കും സാമൂഹിക മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

എബി സുരേഷിന്‍റെ വാക്കുകള്‍:

ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലുമൊക്കെ. ആശുപത്രിയിൽ വെച്ചുപോലും പറയുമായിരുന്നു, 'ഞാൻ കുറച്ച് വീഡിയോകള്‍ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം ഇടണം. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്കും അപ്‍ലോഡ് ചെയ്യണം' എന്ന്. ആശുപത്രിയിലായിരുന്നപ്പോഴും ചേച്ചിയുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയുന്നില്ല എന്ന് തീരുമാനിക്കുകയാണ്. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കും. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്‍ലോഡ് ചെയ്യാൻ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം. കൂടെ നിന്നതിന് നന്ദി.

Full View

കരള്‍ രോഗത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് സുബി സുരേഷ് മരണപ്പെടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News