സുരാജും ബേസിലും നായകരായി 'എങ്കിലും ചന്ദ്രികേ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു വിവാഹവുമായി ബന്ധപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ് 'എങ്കിലും ചന്ദ്രികേ'

Update: 2022-11-13 09:54 GMT
Editor : ijas | By : Web Desk
Advertising

ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ്ബാബു നിർമിച്ചു നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എങ്കിലും ചന്ദ്രികേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഫ്രൈഡേ ഫിലിംസിൻ്റെ പത്തൊമ്പതാമതു ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'.

വൻ വിജയം നേടിയ 'ഹൃദയം' എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് ആദിത്യൻ ചന്ദ്രശേഖരൻ. ഏറെ പ്രശംസ നേടിയ 'ആവറേജ് അമ്പിളി' എന്ന വെബ് സീരീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും, 'സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച' എന്ന സീരീസിനു വേണ്ടി തിരക്കഥ രചിക്കുകയും അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ആദിത്യൻ ചന്ദ്രശേഖരന്‍റെ ആദ്യ മുഴുനീള ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ആണ് ഒരുങ്ങുന്നത്.

Full View

ഒരു വിവാഹവുമായി ബന്ധപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ് 'എങ്കിലും ചന്ദ്രികേ'. സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും സൈജു കുറുപ്പുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത്. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്-ലിജോ പോൾ. കലാസംവിധാനം-ത്യാഗു. മേക്കപ്പ്-സുധി.വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.എം.നാസർ. പ്രൊഡക്ഷൻ മാനേജർ-കല്ലാർ അനിൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ. കോ-പ്രൊഡ്യൂസർ-ആൻ അഗസ്റ്റിൻ, വിവേക് തോമസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു. പി.ആര്‍.ഒ-വാഴൂർ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News