അവയവദാനത്തിനുള്ള നൂലാമാലകള്‍ സുബിയുടെ ചികിത്സക്ക് തടസമായെന്ന് സുരേഷ് ഗോപി

പക്ഷെ നിയമത്തിന്‍റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്

Update: 2023-02-22 06:33 GMT
Editor : Jaisy Thomas | By : Web Desk

സുബി സുരേഷ്/ സുരേഷ് ഗോപി

Advertising

സുബി സുരേഷിന്‍റെ അകാല വിയോഗം തീര്‍ത്ത ഞെട്ടലിലാണ് സിനിമാലോകം. അടുത്തിട വരെ തങ്ങള്‍ക്കൊപ്പം കളിച്ചും ചിരിച്ചും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തക ഇത്ര പെട്ടെന്ന് വിട പറഞ്ഞുപോകുമെന്ന് ആരും കരുതിയിരുന്നില്ല. കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് സുബിയുടെ അന്ത്യം. അവയവ ദാനത്തിന്‍റെ നൂലാമാലകള്‍ സുബിയുടെ ചികിത്സക്ക് തടസമായെന്ന് നടന്‍ സുരേഷ് ഗോപി പറയുന്നു. ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.



സുരേഷ് ഗോപിയുടെ കുറിപ്പ്

സുബി സുരേഷിന് ആദരാഞ്ജലികൾ!

ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്‍റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്.


ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്‍റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News