സര്‍ജറി കഴിഞ്ഞു, ഇനി കുറച്ചുനാള്‍ വിശ്രമം; പ്രാര്‍ത്ഥനക്കും സ്നേഹത്തിനും നന്ദിയെന്ന് നടി വീണ നായര്‍

ഒരു ചാനലിന്‍റെ റിയാലിറ്റി ഷോ പരിപാടിക്കിടെയാണ് വീണക്ക് പരിക്കേറ്റത്

Update: 2022-02-28 08:13 GMT

ഷൂട്ടിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടി വീണ നായരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. നടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സര്‍ജറി കഴിഞ്ഞതായും കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നും വീണ കുറിച്ചു.

ഒരു ചാനലിന്‍റെ റിയാലിറ്റി ഷോ പരിപാടിക്കിടെയാണ് വീണക്ക് പരിക്കേറ്റത്. മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ സജീവമായ നടിയാണ് വീണ. വെള്ളിമൂങ്ങ, ആദ്യരാത്രി, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ ചിത്രങ്ങളിലെ വീണയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വീണയുടെ കുറിപ്പ്

എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു . സർജറി നല്ല രീതിയിൽ കഴിയുകയും കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത് നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർത്ഥനയും ഈ സ്‌നേഹവും എന്നും കൂടെ ഉണ്ടാകണം

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News