മരക്കാര്‍ സെറ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തല; വീഡിയോ

സെറ്റിലെത്തിയ താരത്തെ മോഹൻലാലും പ്രിയദർശനും ചേർന്നാണ് സ്വീകരിച്ചത്

Update: 2021-11-05 07:45 GMT

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് തര്‍ക്കം തുടരുമ്പോഴും സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെറ്റിൽ അപ്രതീക്ഷിതമായി എത്തിയ തല അജിത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സെറ്റിലെത്തിയ താരത്തെ മോഹൻലാലും പ്രിയദർശനും ചേർന്നാണ് സ്വീകരിച്ചത്.

Advertising
Advertising

100 കോടി ബഡ്ജറ്റിലൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ വലിയ താരനിരകളാണ് അണിനിരന്നിരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ തുടങ്ങി മലയാളം, തമിഴ്,ഹിന്ദി സിനിമകളിലെ അഭിനേതാക്കള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്. പൂർണമായും ചൈനീസ് ഭാഷയിലായിരിക്കും ചിത്രം ഡബ്ബ് ചെയ്യുന്നത്. എസ്സ്. തിരുവാണ് ഛായാഗ്രഹണം. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News