'ജയ് ഭീമി'ന്‍റെ ലാഭത്തില്‍ നിന്ന് ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി നല്‍കി സൂര്യയും ജ്യോതികയും

തമിഴ്‌നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനാണ് താരങ്ങള്‍ സംഭാവന നല്‍കിയത്. ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ജയ് ഭീം

Update: 2021-11-02 06:21 GMT
Editor : Nisri MK | By : Web Desk

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീ'മിന്‍റെ ലാഭത്തില്‍ നിന്ന് ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി രൂപ നല്‍കി സൂര്യയും ജ്യോതികയും. തമിഴ്‌നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനാണ് താരങ്ങള്‍ സംഭാവന നല്‍കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സാന്നിധ്യത്തില്‍ വെച്ചാണ് റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവിനും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങള്‍ക്കും ചെക്ക് കൈമാറിയത്. 

Advertising
Advertising


ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ജയ് ഭീം. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ആമസോണ്‍ പ്രൈമില്‍ ഇന്നാണ് ചിത്രം റിലീസ് ചെയ്തത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷ് നായകനായ 'കര്‍ണ്ണനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News