കാറില്‍ വച്ചിരുന്ന തന്‍റെ സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങിയെന്ന് സ്വര ഭാസ്കര്‍; സംഭവം അമേരിക്കയില്‍

ട്വിറ്ററിലൂടെ ഊബര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടിനെ അറിയിക്കുകയായിരുന്നു സ്വര ഭാസ്കര്

Update: 2022-03-25 03:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍  വച്ച് തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍. കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങിയെന്നാണ് നടിയുടെ ട്വീറ്റ്. ട്വിറ്ററിലൂടെ ഊബര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടിനെ അറിയിക്കുകയായിരുന്നു സ്വര ഭാസ്കര്‍.

"ഇത് നിങ്ങളുടെ ആപ്പിൽ റിപ്പോർട്ട് ചെയ്യാൻ ഒരു വഴിയുമില്ലെന്ന് തോന്നുന്നു. അത് നഷ്‌ടപ്പെട്ടതല്ല, അയാള്‍ അത് എടുത്തതാണ്. എനിക്ക് എന്‍റെ സാധനങ്ങൾ തിരികെ തരാമോ'' സ്വര ട്വിറ്ററില്‍ കുറിച്ചു. ഊബര്‍ ട്രിപ്പില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപ്പില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു. ബുക്ക് ചെയ്യുന്ന റൂട്ടില്‍ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്‌റ്റോപ്പുകള്‍ ചേര്‍ക്കാന്‍ കഴിയും. ഉടന്‍ തന്നെ സഹായിക്കാമെന്ന് ഊബര്‍ മറുപടി കൊടുക്കുകയും ചെയ്തു.

സ്വവര്‍ഗാനുരാഗികളുടെ കഥ പറയുന്ന ഷീര്‍ ഖോര്‍മയാണ് സ്വര അടുത്തിടെ അഭിനയിച്ച ചിത്രം. ചിത്രത്തിലെ അഭിനയത്തിന് സോഹോ ലണ്ടൻ ഇൻഡിപെൻഡന്‍റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വര നേടിയിരുന്നു. സിതാര എന്ന കഥാപാത്രമായിട്ടാണ് ഷീര്‍ ഖോര്‍മയില്‍ സ്വര എത്തിയത്. ഷബാന ആസ്മി, ദിവ്യ ദത്ത എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം ഉടന്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News