ബോളിവുഡ് നടി സ്വര ഭാസ്കറിന് കോവിഡ്

ബോളിവുഡില്‍ നിന്നും ജോണ്‍ എബ്രഹാം, ഏക്താ കപൂര്‍, നോറ ഫതേഹി എന്നിവര്‍ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

Update: 2022-01-07 12:35 GMT
Editor : ijas

ബോളിവുഡ് നടി സ്വര ഭാസ്കറിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. ജനുവരി അഞ്ചിന് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്നു നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ കോവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും സ്വര ഭാസ്കര്‍ പറഞ്ഞു. ജനുവരി അഞ്ച് മുതല്‍ താനും കുടുംബവും ക്വാറന്‍റൈനിലാണെന്നും എല്ലാ വിധ മുന്‍കരുതലുകളും സ്വീകരിച്ചതായും താരം അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞയാഴ്ച്ച താനുമായി സമ്പർക്കത്തിലുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടതായും സ്വര പറഞ്ഞു. 'എല്ലാവരും സുരക്ഷിതരായി വീടുകളിലിരിക്കൂ. രണ്ട് മാസ്കുകൾ ധരിക്കൂ.' എന്നും സ്വര ഭാസ്കർ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.

ബോളിവുഡില്‍ നിന്നും ജോണ്‍ എബ്രഹാം, ഏക്താ കപൂര്‍, നോറ ഫതേഹി എന്നിവര്‍ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News