ട്രാക്കില്‍ കുതിച്ചു പാഞ്ഞ് തപ്സി ; 'രശ്മി റോക്കറ്റി'ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

ഒക്ടോബര്‍ 15 ന് ചിത്രം സീ5ല്‍ റിലീസ് ചെയ്യും

Update: 2021-09-24 03:10 GMT
Editor : Nisri MK | By : Web Desk

തപ്സി പന്നു നായികയാകുന്ന സ്‌പോര്‍ട്‌സ് ഡ്രാമ 'രശ്മി റോക്കറ്റി'ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. താരത്തിന്‍റെ മികച്ച പ്രകടനമാണ് ട്രയിലറില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്സി എത്തുന്നത്. ഒക്ടോബര്‍ 15 ന് ചിത്രം സീ5ല്‍ റിലീസ് ചെയ്യും.തന്‍റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് നടി ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തുവിട്ടത്.


ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയന്‍ഷു പൈനുലി, അഭിഷേക് ബാനര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ദില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

സ്‌പോര്‍ട്‌സ് ഡ്രാമയായ സിനിമയ്ക്കായി തപ്സി നിരവധി മേക്കോവറുകളാണ് നടത്തിയത്. കായികക്ഷമത ഏറെ വേണ്ട ചിത്രത്തിനായി താരം നടത്തിയ വര്‍ക്ക് ഔട്ടുകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News