നീണ്ട അഞ്ചുവർഷങ്ങൾക്ക് ശേഷം ആരാധകരെ നേരിൽകണ്ട് വിജയ്; വീഡിയോ

അഞ്ഞൂറോളം ആരാധകർക്ക് താരത്തെ കാണാൻ അനുമതി നൽകിയിരുന്നു

Update: 2022-11-22 04:29 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഉഹാപോഹങ്ങള്‍ക്കിടയില്‍ ആരാധകരെ നേരില്‍കണ്ട് തമിഴ് നടന്‍ വിജയ്. നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇളയ ദളപതി ആരാധകരെ നേരില്‍ കാണുന്നത്. ചെന്നൈയിലെ ഫാൻ ക്ലബ് 'വിജയ് മക്കൾ ഇയക്കം' ഓഫീസിൽ ആരാധകരെ കാണാൻ താരം എത്തിയത്. അഞ്ഞൂറോളം ആരാധകർക്ക് താരത്തെ കാണാൻ അനുമതി നൽകിയിരുന്നു.

കുടുംബങ്ങളെ നന്നായി നോക്കണമെന്നും വരുമാനത്തിന്‍റെ ഒന്നോ രണ്ടോ ശതമാനം സമൂഹത്തില്‍ നല്ലതു ചെയ്യാനായി മാറ്റിവയ്ക്കണമെന്നും വിജയ് ആരാധകരോട് പറഞ്ഞു. ഫ്‌ളൈയിങ് കിസ് നല്‍കിക്കൊണ്ട് എത്തിയ വിജയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിജയിന്‍റെ രാഷ്ട്രീയപ്രവേശനത്തിന്‍റെ സൂചനയാണ് ഇതു നല്‍കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021-ൽ, വിജയുടെ ഫാൻസ് വെൽഫെയർ അസോസിയേഷനായ വിജയ് മക്കൾ ഇയക്കം, മത്സരിച്ച പഞ്ചായത്ത് വാർഡ് തെരെഞ്ഞെടുപ്പിൽ 169 പോസ്റ്റുകളിൽ 110-ലധികം വിജയിച്ചിരുന്നു.

Advertising
Advertising

സേലം, നാമക്കൽ, കാഞ്ചീപുരം ജില്ലകളിൽ നിന്നുള്ള ആരാധകരാണ് വിജയിനെ കാണാനെത്തിയത്. ആരാധകരെ കണ്ട വിജയ് കൂടിക്കാഴ്ചക്ക് മുന്‍പ് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഹാളിനു പുറത്തുവയ്ക്കാന്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ  സംഘടനയുടെ വിജയത്തിന് ശേഷമുള്ള ഈ കൂടിക്കാഴ്ച തന്റെ രാഷ്ട്രീയത്തിലെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യാനായാണ് എന്നാണ് സൂചന. യോഗത്തിനു ശേഷം ആരാധകര്‍ക്കൊപ്പം താരം ഫോട്ടോയെടുക്കുകയും ബിരിയാണി വിളമ്പുകയും ചെയ്തു. തമിഴ്നാട്ടിലുടനീളം വിജയ് മക്കൾ ഇയക്കം സാമൂഹിക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News