ദിലീപ് നിർമിച്ച് സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം 'തട്ടാശ്ശേരി കൂട്ടം' നവംബറിൽ തിയറ്ററുകളിലേക്ക്

സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

Update: 2022-10-22 02:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

നടൻ ദിലീപിന്‍റെ സഹോദൻ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'തട്ടാശ്ശേരി കൂട്ടം' നവംബറിൽ റിലീസ് ചെയ്യും. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ ദിലീപ് തന്നെയാണ് അറിയിച്ചത്. സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ദിലീപിന്‍റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് തട്ടാശ്ശേരി കൂട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അർജുൻ അശോകൻ ആണ് നായകന്‍. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു താരങ്ങള്‍. രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. നിവിൻ പോളി, അജു വർഗീസ് തുടങ്ങി നിരവധി നവാഗതർക്ക് സിനിമയിൽ ആദ്യമായി അവസരം ഒരുക്കിയത് ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിച്ച മലർവാടി ആർട്സ് ക്ലബ് ആയിരുന്നു നിവിന്‍റെയും അജുവിന്‍റെയും ആദ്യചിത്രം. ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് ഏച്ചിക്കാനം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ജിതിൻ സ്റ്റാൻസിലാവോസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

പ്രൊജക്ട് ഹെഡ് റോഷൻ ചിറ്റൂർ, കോ . പ്രൊഡ്യൂസ് ചന്ദ്രൻ അത്താണി,ശരത് ജി നായർ, ബൈജു ബി ആർ, കഥ ജിയോ പി.വി, എഡിറ്റർ വി. സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണൻ – രാജീവ് ഗോവിന്ദൻ – സഖി എൽസ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എൽസ, നിർമ്മാണ നിർവ്വഹണം ഷാഫി ചെമ്മാട്, സ്റ്റിൽസ് നന്ദു എന്നിവരാണ് അണിയറയിൽ.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News