'സൗബിനെയും ഹരീഷിനെയും ഓടിച്ച് പൊലീസ്'; കള്ളന്‍ ഡിസൂസയിലെ ആദ്യ ഗാനം

'കള്ളന്‍ ഡിസൂസ' ജനുവരി 21 ന് തിയേറ്ററുകളില്‍ എത്തും

Update: 2022-01-19 12:25 GMT
Editor : ijas

സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'കള്ളന്‍ ഡിസൂസ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കിതാബാ....', എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സൗബിന്‍ ഷാഹിറും ഹരീഷ് കണാരനും അവതരിപ്പിക്കുന്ന കള്ളന്മാരുടെ ജീവിതമാണ് ഗാനത്തില്‍ അവതരിപ്പിക്കുന്നത്. ജയിംസ് തകരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റേതാണ് വരികള്‍. 

Full View

സൗബിനും ഹരീഷിനും പുറമേ ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും കള്ളന്‍ ഡിസൂസയില്‍ അണിനിരക്കുന്നു. അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന 'കള്ളന്‍ ഡിസൂസ'യുടെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയന്ത് മാമ്മന്‍, എഡിറ്റര്‍- റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എന്‍ എം ബാദുഷ. ചിത്രം ജനുവരി 21 ന് തിയേറ്ററുകളില്‍ എത്തും

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News