ഔസേപ്പച്ചന്‍റെ സംഗീത ജീവിതത്തിലെ 200-ാമത്തെ ചിത്രം, 'എല്ലാം ശരിയാകും' ആദ്യ ഗാനം പുറത്ത്

ഔസേപ്പച്ചന് ആശംസകള്‍ അറിയിച്ചു കൊണ്ട് മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. മെലഡി ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി

Update: 2021-10-25 06:14 GMT
Editor : Nisri MK | By : Web Desk

സംഗീത ജീവിതത്തിലെ 200-ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ആസിഫ് അലി , രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെയാണ് ഔസേപ്പച്ചന്‍ സംഗീത ലോകത്ത് ഡബിള്‍ സെഞ്ച്വറിയടിച്ചിരിക്കുന്നത്. ചിത്രത്തിലെ വീഡിയോഗാനം പുറത്തെത്തി. ഔസേപ്പച്ചന് ആശംസകള്‍ അറിയിച്ചു കൊണ്ട് മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്.

Full View

സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് ഔസേപ്പച്ചന് ആശംസകള്‍ അറിയിച്ചു കൊണ്ടെത്തുന്നത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ചാണ് ഔസേപ്പച്ചന്‍ തന്‍റെ 200-ാമത്തെ ചിത്രം ആഘോഷിച്ചത്.

Advertising
Advertising

മെലഡി ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.  'പിന്നെന്തേ എന്തേ മുല്ലേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍ണി, സേതു ലക്ഷ്മി എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാണ്.

ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ എഡിറ്റര്‍ സൂരജ് ഇ എസ് ആണ്.  നവംബര്‍ 19നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നത്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News