തോൽവി ആഘോഷമാക്കി 'തോൽവി എഫ്.സി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ചിരി നുറുങ്ങുകളുമായി ഉടൻ തിയേറ്ററുകളിലെത്തും

Update: 2023-10-06 12:15 GMT

തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ് 'തോൽവി എഫ്സി' ചിത്രത്തിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും ഇമ്പമാർന്ന വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവർന്നിരിക്കുകയാണ് 'ദി തോൽവി സോങ്ങ്' എന്ന ഗാനം. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ ദ ഹംബിൾ മ്യുസിഷൻ എന്നറിയപ്പെടുന്ന വൈറൽ ഗായകൻ കാർത്തിക് കൃഷ്ണനാണ് വരികളെഴുതി സംഗീതം ചെയ്ത് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ചിരി നുറുങ്ങുകളുമായി ഉടൻ തിയേറ്ററുകളിലെത്തും. ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രം.

Advertising
Advertising

ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രത്തിൽ കുരുവിളയായി ജോണി ആന്റണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ് കോരയുമാണ് പ്രധാന വേഷത്തിലുള്ളത്. ജോർജ് കോരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി തുടങ്ങിയവരാണ് 'തോൽവി എഫ്‌സി'യിലെ മറ്റ് താരങ്ങൾ. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എബ്രഹാം ജോസഫ് നിർമിക്കുന്ന ചിത്രമാണ് 'തോൽവി എഫ്.സി'. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എം.എസ്, എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ലാൽ കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്, പാട്ടുകൾ ഒരുക്കുന്നത് വിഷ്ണു വർമ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, സൗണ്ട് മിക്സ്: ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനർ: ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, ഗാനരചന: വിനായക് ശശികുമാർ, കാർത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, ആലാപനം: വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്ണൻ, സൂരജ് സന്തോഷ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News