'കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് ശ്രദ്ധ, പട്ടിണികിടക്കുകയാണോ എന്ന് ചോദിക്കില്ല'; ഷൈന്‍ ടോം ചാക്കോ

അഭിമുഖങ്ങളിലെ ഷൈനിന്‍റെ പെരുമാറ്റത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു

Update: 2022-10-16 07:30 GMT
Editor : ijas

പട്ടിണികിടക്കുകയാണോ എന്നാരും അന്വേഷിക്കില്ലെന്നും കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഞാൻ കള്ളുകുടിച്ചിട്ടാണോ, കഞ്ചാവുവലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലർക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്‍റെ ഏറ്റവും വലിയ ആകുലതകളും അതുതന്നെയാണല്ലോ. ഒരുത്തനു കഴിക്കാൻ വല്ലതും കിട്ടുന്നുണ്ടോ, അവൻ പട്ടിണികിടക്കുകയാണോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവൻ കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധ. ഇത്തരക്കാരുടെ ആരോപണങ്ങളെ മൈൻഡ് ചെയ്യാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Advertising
Advertising

ഒരു കലാകാരൻ അവന്‍റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെർഫോം ചെയ്യും. തന്‍റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതിൽ ഒരു വിഷമവുമില്ലെന്നും വിഷമിക്കാനാണെങ്കിൽ അതിനുമാത്രമേ നേരമുണ്ടാകൂവെന്നും ഷൈന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ തനിക്കെതിരായ ആരോപണങ്ങളില്‍ മനസ്സുതുറന്നത്. ഷൈന്‍ ടോമിന്‍റേതായി അടുത്തിടെ പുറത്തുവന്ന അഭിമുഖങ്ങളെല്ലാം തന്നെ വിവാദമായിരുന്നു. അഭിമുഖങ്ങളിലെ ഷൈനിന്‍റെ പെരുമാറ്റത്തിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ഷൈന്‍ ലഹരി ഉപയോഗിച്ചുകൊണ്ടാണോ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നത് എന്ന ചോദ്യവും നിരവധി പേര്‍ ഇതിന് താഴെയായി കമന്‍റുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള വിശദീകരണമായാണ് ഷൈന്‍ ടോം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. 

'വിചിത്രം' ആണ് ഷൈന്‍ ടോമിന്‍റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഭീഷ്മപര്‍വ്വത്തിലെ പീറ്റര്‍, കുറുപ്പിലെ ഭാസിപ്പിള്ള, തല്ലുമാലയിലെ എസ്.ഐ റെജി എന്നീ കഥാപാത്രങ്ങള്‍ ഷൈനിന്‍റെ സിനിമാ കരിയറിലെ ശ്രദ്ധേയ വേഷങ്ങളായിരുന്നു. പൃഥ്വിരാജ് ചിത്രം രണത്തിനു ശേഷം നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന 'കുമാരി'യാണ് ഷൈന്‍ ടോമിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News