'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ദേശവും ഭാഷയും കടന്ന് ജപ്പാനിലേക്ക്

ചിത്രത്തിൻറെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ റിലീസ് നീണ്ടുപോവുകയായിരിന്നു.

Update: 2022-01-12 09:38 GMT
Editor : abs | By : Web Desk
Advertising

2021ൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ജിയോ ബേബി ചിത്രം 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ദേശവും ഭാഷയും കടന്നു ജപ്പാനിലേക്ക്. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ സബ് ടൈറ്റിലുകളോടെയാവും പ്രദർശനം.

ചിത്രത്തിൻറെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ റിലീസ് നീണ്ടുപോവുകയായിരിന്നു. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. നീസ്ട്രീമിലൂടെയാണ് ചിത്രം ഇൻഡ്യയിൽ റിലീസ് ചെയ്തത്.

ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ ആമസോൺ പ്രൈം അടക്കമുള്ള നിരവധി പ്ലാറ്റ്‌ഫോമിലും ചിത്രം പ്രദർശനം ആരംഭിച്ചിരുന്നു. നിത്യജീവിതത്തിലെ ലളിതമായസംഭവങ്ങളിലൂടെ പുരുഷാധിപത്യ സമൂഹത്തെക്കുറിച്ച് സംസാരിച്ച ചിത്രത്തെക്കുറിച്ച് ബിബിസി ഉൾപ്പെടെയുള്ള അന്തർദേശീയ മാധ്യമങ്ങളിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News