ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും

നാളെ വൈകിട്ട് നാലിനാകും പ്രഖ്യാപനം

Update: 2022-07-21 16:23 GMT

ഡല്‍ഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. വൈകിട്ട് നാലിനാകും പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം പ്രിയദർശൻ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' മൂന്ന് പുരസ്കാരങ്ങള്‍ നേടി കേരളത്തിന്‍റെ അഭിമാനമായിരുന്നു....

ധനുഷും മനോജ് ബാജ്പേയിയുമായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. ഭോണ്‍സ്ലേ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മനോജ് ബാജ്പേയിക്ക് അംഗീകാരം. 

കങ്കണാ റണാവത്തായിരുന്നു കഴിഞ്ഞവര്‍ഷത്തെ മികച്ച നടി. മണികര്‍ണിക, പങ്ക എന്നീ സിനിമകളിലെ അഭിനയത്തിനാണ് കങ്കണാ റണാവത്തിന് പുരസ്കാരം ലഭിച്ചത്. 

Advertising
Advertising
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News