മോഹന്‍ലാലിന്‍റെ വീട്ടില്‍ ഇനി പുതിയ ഇന്നോവ തിരിയും

ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ക്രിസ്റ്റ വാഹനം മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

Update: 2021-09-09 13:26 GMT
Editor : ijas
Advertising

സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ ടെയോട്ട പ്രേമം ഏറെ പ്രസിദ്ധമാണ്. ടെയോട്ടയുടെ അത്യാഡംബര എസ്.യു.വി വെല്‍ഫയര്‍ കേരളത്തില്‍ മോഹന്‍ലാലിന് നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. തൂവെള്ള നിറത്തിലുള്ള ടെയോട്ട വെല്‍ഫയറില്‍ നിന്നും ഇനി മുതല്‍ ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ടെയോട്ട ഇന്നോവ ക്രിസ്റ്റയിലായിരിക്കും മോഹന്‍ലാലിന്‍റെ യാത്ര. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബാണ് താരം പുതിയ വാഹനം സ്വന്തമാക്കിയ കാര്യം അറിയിച്ചത്. മോഹന്‍ലാല്‍ ക്രിസ്റ്റ ഏറ്റുവാങ്ങുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Full View

ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോ പതിപ്പാണ് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 150 പി.എസ് കരുത്തും 360 എന്‍.എം ടോര്‍ക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് ക്രിസ്റ്റയുടെ എക്സ് ഷോറൂം വില.

2016ല്‍ ടെയോട്ടയുടെ ആഡംബര എസ്.യു.വി ലാന്‍ഡ് ക്രൂയിസര്‍ സ്വന്തമാക്കിയാണ് മോഹന്‍ലാല്‍ ടെയോട്ട ക്ലബില്‍ ചേരുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്‍റെ മകനിലെ വിന്‍സന്‍റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞു ഹിറ്റായ ഫോണ്‍ നമ്പറാണ് താരം വാഹനത്തിന് നല്‍കിയിരുന്നത്. KL-07-CJ-2255  എന്നതായിരുന്നു ലാന്‍ഡ് ക്രൂയിസറിന്‍റെ നമ്പര്‍. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News