ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ

ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്

Update: 2023-03-26 05:37 GMT
Advertising

കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഗരുതരമായ പല രോഗാവസ്ഥകള്‍ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യസൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്.

രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ ജോജു ജോർജ്, ഇടവേള ബാബു, നിർമാതാക്കളായ ആന്റോ ജോസഫ്, ജോബി ജോർജ് എന്നിവർ അദ്ദേഹത്തെ കാണാനായി ആശുപത്രിയിൽ എത്തി

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News