കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം; കടുവയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു

സംവിധായകന്‍ ഷാജി കൈലാസാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Update: 2021-04-27 15:31 GMT
Advertising

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനമെന്ന് സംവിധായകന്‍ ഷാജി കൈലാസ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 

Full View

ഈ മാസം 16നാണ് കടുവയുടെ ചിത്രീകരണം ആരംഭിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സായ്കുമാര്‍, സിദ്ദിഖ്, ജനാര്‍ദനന്‍, വിജയരാഘവന്‍, അജുവര്‍ഗീസ്, ഹരിശ്രീ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരും ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിനു എബ്രഹാമാണ് ഈ മാസ് ആക്ഷന്‍ എന്‍റര്‍ടെയിനറിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മുണ്ടക്കയം, കുമളി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News