ഹൊറർ ചിത്രം 'ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്‍റെ' ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും

Update: 2022-10-03 09:24 GMT
Editor : ijas
Advertising

തരിയോട്, വഴിയെ എന്നീ ചിത്രങ്ങൾക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്‍റെ' ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് നിർമൽ ബേബി, ബേബി ചൈതന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.

ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ, ശ്രീധ, നിബിൻ സ്റ്റാനി, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ് എന്നിവരാണ്. സംവിധായകൻ തന്നെ എഡിറ്റിംങ്ങും സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും.

പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌. അസോസിയേറ്റ് ഡയറക്ടേഴ്സ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. ഫൈനൽ മിക്സിങ്: രാജീവ് വിശ്വംഭരൻ. ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ. സ്റ്റിൽസ്: എം.ഇ. ഫോട്ടോഗ്രാഫി, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഇൻഫോടെയ്ൻമെന്‍റ് റീൽസ്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News