എനിക്കു വേണ്ടി നീ ഇടിയപ്പമുണ്ടാക്കുന്നു, പക്ഷെ ഞാന്‍; പൊട്ടിച്ചിരിപ്പിച്ച് ജയ ജയ ജയ ജയ ഹേയുടെ ട്രയിലര്‍

ചിത്രത്തിൻറെ ആദ്യ ഗാനം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു

Update: 2022-10-27 06:16 GMT

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ ജയ ജയ ജയ ഹേയുടെ ട്രയിലര്‍ പുറത്തിറങ്ങി. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. വിപിൻ ദാസിൻറെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൻറെ ആദ്യ ഗാനം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വ്യത്യസ്ത ചിന്താഗതികളുള്ള രണ്ട് വ്യക്തികള്‍ വിവാഹം കഴിക്കുന്നതും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിൻറെ പ്രമേയം.

അജുവർഗീസ്, അസീസ് നെടുമങ്ങാട്, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ വിതരണം ഐക്കണ്‍ സിനിമാസാണ്.

Advertising
Advertising

ബബ്ലു അജു ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി ചെയ്യുന്ന സിനിമയിൽ ജോണ്‍ കുട്ടിയാണ് എഡിറ്റിർ. വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് അങ്കിത് മേനോനാണ്. സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് ഫെലിക്‌സ് ഫുകുയോഷി റുവേ ആണ്. കല- ബാബു പിള്ള, ചമയം- സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം- അശ്വതി ജയകുമാര്‍, നിര്‍മാണ നിര്‍വഹണം- പ്രശാന്ത് നാരായണന്‍, മുഖ്യ സഹസംവിധാനം- അനീവ് സുരേന്ദ്രന്‍, ധനകാര്യം- അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഐബിന്‍ തോമസ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടന്‍, വാര്‍ത്താപ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News