ശിൽപ്പാ ഷെട്ടിയുടെ വീട്ടിൽ മോഷണം; രണ്ടുപേർ കസ്റ്റഡിയിൽ

കഴിഞ്ഞ ആഴ്ചയാണ് മുംബൈയിലെ ജുഹുവിലെ ശിൽപ്പാ ഷെട്ടിയുടെ വീട്ടിൽ മോഷണം നടന്നത്

Update: 2023-06-15 12:08 GMT

മുംബൈ: ബോളിവുഡ് താരം ശിൽപ്പാ ഷെട്ടിയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ചയാണ് മുംബൈയിലെ ജുഹുവിലെ ശിൽപ്പാ ഷെട്ടിയുടെ വീട്ടിൽ മോഷണം നടന്നത്. എന്നാൽ ജൂൺ 15നാണ് നടിയുടെ വീട്ടിൽ മോഷണം നടന്ന കാര്യം പൊലീസ് പുറത്തുവിട്ടത്. എന്നാൽ എന്തൊക്കെയാണ് മോഷണം പോയതെന്നോ ഇതിന്‍റെ മൂല്യം എത്രയാണെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Advertising
Advertising

നിലവിൽ അവധിക്കാല ആഘോഷങ്ങള്‍ക്കായി ശിൽപ്പ കുടുംബത്തോടൊപ്പം ഇറ്റലിയിലാണ്. 2021-ൽ പുറത്തിറങ്ങിയ ഹംഗാമ 2 എന്ന ചിത്രത്തിലൂടെ 14 വർഷങ്ങൾക്ക് ശേഷം ശിൽപ ഷെട്ടി വീണ്ടും സിനിമകളിലേക്ക് മടങ്ങി എത്തുന്നത്. രോഹിത് ഷെട്ടിയുടെ ഇന്ത്യൻ പോലീസ് ഫോഴ്‌സ്, സുഖീ എന്നീ ചിത്രങ്ങളാണ് ശിൽപ്പയുടെതായി ഇനി വരാനിരിക്കുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News