ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടി?

ദീപിക പദുക്കോണ്‍,ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര,കരീന കപൂര്‍ തുടങ്ങിയ കോടികള്‍ പ്രതിഫലം പറ്റുന്ന നടിമാരാണ്

Update: 2023-06-10 07:11 GMT

ഹേമമാലിനി/ശ്രീദേവി/രേഖ

മുംബൈ: ബോളിവുഡിലെ തിരക്കേറിയ താരങ്ങളായ ദീപിക പദുക്കോണ്‍,ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര,കരീന കപൂര്‍ തുടങ്ങിയ കോടികള്‍ പ്രതിഫലം പറ്റുന്ന നടിമാരാണ്. ഒരു സിനിമക്കായി ദീപിക 22 കോടിയോളം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആദ്യമായി കോടികള്‍ പ്രതിഫലം വാങ്ങിയ നടി ആരാണെന്ന് അറിയാമോ?

70കളിലേക്കും 80കളിലേക്കും തിരിഞ്ഞുനോക്കിയാല്‍ ഹേമമാലിനി, രേഖ, മാധുരി ദീക്ഷിത്, മനീഷ് കൊയ്‍രാള തുടങ്ങി നിരവധി താരങ്ങളെ കാണാമെങ്കിലും ഇവരൊന്നുമല്ല ആ റെക്കോഡ് നേടിയത്. തെന്നിന്ത്യന്‍ ഭാഷകകളിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ ശ്രീദേവിയാണ് ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ ഇന്ത്യന്‍ നടി. നായകന്‍മാര്‍ക്ക് പോലും ഒരു കോടി രൂപ പ്രതിഫലം ചുരുക്കമായിരുന്ന കാലത്താണ് ശ്രീ വന്‍തുക പ്രതിഫലമായി വാങ്ങിയത്.

Advertising
Advertising

1963 ആഗസ്ത് 13ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവിയുടെ ജനനം. നാലാം വയസ്സിൽ തുണൈവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി തമിഴില്‍ അരങ്ങേറി. പൂമ്പാറ്റയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു. പതിമൂന്നാം വയസ്സിൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത 'മൂണ്ട്ര് മുടിച്ചില്‍ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി. മൂന്നാം പിറ, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ തുടങ്ങി തമിഴില്‍ ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ശ്രീദേവി സാന്നിധ്യമറിയിച്ചിരുന്നു. മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. സത്യവാന്‍ സാവിത്രി, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും നായികയായി.

ജിതേന്ദ്രക്കൊപ്പം അഭിനയിച്ച ഹിമ്മത് വാല എന്ന തന്‍റെ ആദ്യ ബോളിവുഡ് ചിത്രം ബ്ലോക്ക്ബസ്റ്ററായതോടെ ബോളിവുഡിലെ താരറാണി പദവിയിലേക്കായിരുന്നു ശ്രീദേവിയുടെ വളര്‍ച്ച. വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തതോടെ സിനിമ ലോകത്ത് നിന്നും ഒരു ഇടവേളയെടുത്തു.‌‌ പിന്നീട് 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ച് വരവ് നടത്തി. ‌ തുടര്‍ന്ന് മോം, സീറോ തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചു. 2013ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 2018 ഫെബ്രുവരിയില്‍ ബോളിവുഡ് താരം മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാ‌രത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ശ്രീദേവി 24ന് ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു.

ബോളിവുഡിലെ റാണിയെന്നാണ് നടന്‍ അനുപം ഖേര്‍ ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്നത്. ശ്രീദേവിയുടെ ജോഡിയായാൽ തന്നെ ആരും ശ്രദ്ധിക്കില്ലെന്ന് തോന്നിയതിനാൽ ശ്രീദേവിയോടൊപ്പം അഭിനയിക്കുന്നതിൽ തനിക്ക് ഭയമുണ്ടെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.സൽമാൻ ഖാനും ശ്രീദേവിയും ‘ചന്ദ് കാ തുക്ഡ’, ‘ചന്ദ്രമുഖി’ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News