"ചരിത്രത്താളുകളിൽ ജീവിതകഥ കൊത്തിവെച്ച ഒരു കള്ളൻ"; ടൈഗർ നാഗേശ്വര റാവുവിന്‍റെ പ്രീ ലുക്ക്‌ മോഷന്‍ പോസ്റ്റർ പുറത്തിറങ്ങി

പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ സധൈര്യം ട്രാക്കിൽ നിൽക്കുന്ന രവി തേജയാണ് മോഷന്‍ പോസ്റ്ററിൽ

Update: 2022-04-05 14:48 GMT
Editor : ijas

രവി തേജ, വംശീ, അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്‍റെ പ്രീ-ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. വംശി സംവിധാനം ചെയ്യുന്ന ടൈഗർ നാഗേശ്വര റാവുവിലൂടെയാണ് മാസ് മഹാരാജ രവി തേജയുടെ പാൻ ഇന്ത്യൻ സിനിമാപ്രവേശം. ദ കാശ്മീർ ഫയൽസിന്‍റെ നിർമ്മാതാവ് അഭിഷേക് അഗർവാളിന്‍റെ അഭിഷേക് അഗർവാൾ ആർട്‌സിന് കീഴിൽ ഉയർന്ന ബജറ്റിലാണ് ടൈഗർ നാഗേശ്വര റാവു ഒരുക്കുന്നത്. ഉഗാദി ദിനമായ ഏപ്രിൽ 2നാണ് മോഷൻ പോസ്റ്ററിനൊപ്പം ചിത്രത്തിന്‍റെ പ്രീ ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്.

Full View

പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ സധൈര്യം ട്രാക്കിൽ നിൽക്കുന്ന രവി തേജയാണ് മോഷന്‍ പോസ്റ്ററിൽ. ഗംഭീര ലുക്കിലാണ് പോസ്റ്ററിൽ രവി തേജ പ്രത്യക്ഷപ്പെടുന്നത്. ഷർട്ട്‌ ധരിക്കാതെ നിൽക്കുന്ന രവി തേജയുടെ ശരീര സൗന്ദര്യമാണ് പോസ്റ്ററിന്‍റെ ഹൈലൈറ്റ്. ആക്ഷൻ ഹീറോ ലുക്കിൽ കയ്യിൽ ചാട്ടവാറുമായി നിൽക്കുന്ന ടൈഗർ നാഗേശ്വര റാവുവിനായുള്ള മേക്ക് ഓവർ പ്രശംസനീയമാണ്.ജി.വി പ്രകാശ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതമാണ് മോഷൻ പോസ്റ്ററിന്‍റെ ആകർഷണം. രവി തേജയുടെ ശരീരഭാഷ, വാച്യഭാഷ, ഗെറ്റപ്പ് എല്ലാം തന്നെ ഇതിന് മുൻപൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ര വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ. നുപൂർ സനോനും ഗായത്രി ഭരദ്വാജുമാണ് നായികമാർ.

Advertising
Advertising

ടൈഗർ നാഗേശ്വര റാവുവിന്‍റെ ലോഞ്ചിംഗ് മദാപൂരിലെ എച്ച്.ഐ.സി.സിയിലെ നോവാടെലിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി മെഗാസ്റ്റാർ ചിരഞ്ജീവി പങ്കെടുത്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനായി ആർ മാദി ഐ.എസ്‌.സി ഛായാഗ്രഹണവും ജി.വി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ഒരുക്കിയിരിക്കുനത് ശ്രീകാന്ത് വിസയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Tiger Nageswara Rao pre look video poster is out.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News