വീണ്ടും ഞെട്ടിച്ചു; ദിലീപിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ചിത്രം?

മോഹന്‍ലാലുമായി പുതിയ സിനിമ സംവിധാനം ചെയ്യുന്ന കാര്യം ടിനു അറിയിച്ചിരുന്നു

Update: 2022-10-26 16:44 GMT
Editor : ijas

അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ പ്രഖ്യാപനം ദിലീപിന്‍റെ പിറന്നാള്‍ ദിനമായ നാളെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആന്‍റണി വർഗീസ് നായകനായ അജഗജാന്തരം ആണ് ടിനു പാപ്പച്ചന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആന്‍റണി വർഗീസും വിനായകനും പ്രധാന വേഷത്തിലെത്തിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' ആണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക ഹിറ്റ് സിനിമകളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിട്ടും ടിനു പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ മോഹന്‍ലാലുമായി പുതിയ സിനിമ സംവിധാനം ചെയ്യുന്ന കാര്യം ടിനു അറിയിച്ചിരുന്നു. ഇങ്ങനെയൊരു ചര്‍ച്ച നടന്നതായും ഇതെല്ലാം വിദൂര ചര്‍ച്ചയാണെന്നുമായിരുന്നു ടിനുവിന്‍റെ മറുപടി.

'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രമാണ് ദിലീപിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 'മൈ സാന്‍റ'യാണ് ദിലീപിന്‍റേതായി തിയറ്ററുകളില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. 'രാമലീലയ്ക്ക്' ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നിലവില്‍ അഭിനയിക്കുന്നത്. 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിലൂടെ ദിലീപ് നിര്‍മാണ രംഗത്തും സജീവമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News