മിന്നല്‍ മുരളി ഒ.ടി.ടി റിലീസിന്; സെപ്തംബറില്‍ പ്രേക്ഷകരിലേക്ക്

ഗോദക്കു ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി

Update: 2021-08-10 07:42 GMT

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മിന്നൽ മുരളി പ്രേക്ഷകരിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് റിലീസിനെക്കുറിച്ച് ട്വിറ്ററില്‍ അറിയിച്ചത്. സെപ്തംബറില്‍ ചിത്രമെത്തുമെന്നും വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു.

ഗോദക്കു ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. ജിഗർതാണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. ഷാന്‍ റഹ്മാനാണ് സംഗീതം.

Advertising
Advertising

മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനോ അഭിനയിക്കുന്നത്. തുടക്കം മുതലെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു ചിത്രം. ഷൂട്ടിംഗ് സംഘം കാലടിയില്‍ ക്രിസ്ത്യന്‍ പള്ളി മാതൃകയില്‍ തീര്‍ത്ത സെറ്റ് എ .എച്ച്. പി എന്ന സംഘടനയുടെ ആളുകള്‍ തകര്‍ത്തത് വിവാദമായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News