ക്യാമ്പസിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ 'ഹണ്ട്'; ടീസര്‍ വീഡിയോ പുറത്ത്

ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറർ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്

Update: 2023-04-06 15:41 GMT
Editor : ijas | By : Web Desk

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്‍റെ ടീസര്‍ പുറത്തുവിട്ടു. ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറർ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആകാംക്ഷയും പേടിയും സമ്മാനിക്കുന്നതാണ് ടീസര്‍. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Full View

ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിഥി രവിയുടെ ഡോ.സാറ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, രൺജി പണിക്കർ, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരാണ് മറ്റു താരങ്ങൾ.

Advertising
Advertising

രചന - നിഖിൽ ആന്‍റണി. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്‌സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-ബോബൻ, മേക്കപ്പ്-പി.വി.ശങ്കർ, കോസ്റ്റ്യം ഡിസൈൻ-ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനു സുധാകർ. ഓഫീസ് നിർവ്വഹണം-ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ്-പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ചിത്രം ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് പ്രദർശനത്തിനെത്തിക്കും. പി.ആർ.ഒ വാഴൂർ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News